ECONOMICS

24.02.2020

സാമ്പത്തിക ശാസ്ത്രം

:unamused: അടുത്തിടെ വിനിമയത്തിൽ നിന്നും പിൻവലിച്ച ഇന്ത്യൻ കറൻസികൾ?

ans : 500 രൂപ,1000 രൂപ 

:unamused: 500 ന്റെയും 1000 ത്തിന്റെയും നോട്ടുകൾ പിൻവലിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപനം നടത്തിയത്?

ans : 2016 നവംബർ 8-ന്

:unamused: 500 ന്റെയും 1000 ത്തിന്റെയും നോട്ടുകളുടെ നിരോധനം പ്രാബല്യത്തിൽ വന്നത്?

ans : 2016 നവംബർ 9 മുതൽ

:grin: നോട്ട്  അസാധുവാക്കൽ തീരുമാനത്തിന് പ്രധാനമന്ത്രിക്ക് പ്രേരണയേകിയ സാമ്പത്തിക വിദഗ്ദൻ?

ans : അനിൽ ബോകിൽ

🤹♂ അർത്ഥക്രാന്തി സൻസ്ഥാൻ എന്ന സാമ്പത്തിക ഉപദേശകസമിതിയുടെ  സ്ഥാപകനാര്?

ans : അനിൽ ബോകിൽ

:unamused: എ.ടി.എമ്മുകളിൽ ജനത്തിരക്കു പരിഗണിച്ച് എ.ടി.എം. റീകാലിബ്രേറ്റ് ചെയ്യാനായി RBI നിയമിച്ച സമിതിയുടെ തലവൻ?

ans : എസ്.എസ്. മുന്ദ്ര (2016 നവംബർ 14)

🤹♂ നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ടുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്ന 5 സംസ്ഥാന മുഖ്യമന്തിമാരെ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ രൂപീകരിച്ച സബ് കമ്മിറ്റിയുടെ തലവൻ?

ans : എൻ. ചന്ദ്രബാബു നായിഡു

🤹♂ പുതിയ 2000 രൂപ നോട്ടിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രം?

ans : മംഗൾയാൻ

🤹♂ പുതിയ 500 രൂപ നോട്ടിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രം?

ans : ചെങ്കോട്ട

🤹♂അടുത്തിടെ കേന്ദ്ര സർക്കാർ പുറത്തിറക്കിയ നിലവിൽ വിനിമയത്തിലുള്ള ഏറ്റവും മൂല്യമേറിയ കറൻസി?

ans : 2000 രൂപ 


🤹♂ പുതിയ 2000 രൂപ നോട്ടിൽ ഒപ്പുവച്ച റിസർവ്വ് ബാങ്ക്  ഗവർണർ? 

ans : ഉർജിത് പട്ടേൽ 

🤹♂ 2000 രൂപ നോട്ട് പുറത്തിറക്കിയപ്പോൾ ഉള്ള ധനകാര്യമന്ത്രി?

ans : അരുൺ ജയ്റ്റ്ലി 

🤹♂ കേന്ദ്ര സർക്കാർ നോട്ട്  പിൻവലിക്കുന്നതിന് അനുകൂലമായി നിയമസഭയിൽ പ്രമേയം  പാസ്സാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?

ans : ഛത്തീസ്ഗഡ്

🤹♂ ഗ്രാമപ്രദേശങ്ങളിലെ ജനങ്ങൾക്ക് കറൻസിരഹിത ഇടപാടുകളെക്കുറിച്ച് അവബോധം നൽകാനായി കേന്ദ്ര സർക്കാർ ആരംഭിച്ച ടി.വി.ചാനൽ?

ans : Digishala

🤹♂ കറൻസിരഹിത ഇടപാടുകൾക്ക്  ജനങ്ങളെ സഹായിക്കാനുള്ള ടോൾഫ്രീ നമ്പർ? 

ans : 14444

🤹♂ ദക്ഷിണേന്ത്യയിലെ ആ കറൻസി രഹിത ഗ്രാമം?

ans : ഇബ്രാഹിവൂർ (തെലങ്കാന)

🤹♂ ഇന്ത്യയിലെ ആദ്യ കറൻസി രഹിത ഗ്രാമം-അകോദര (ഗുജറാത്ത്)

🤹♂ ഇന്ത്യയിൽ  എത്ര പ്രാവശ്യം ഡിമൊറൈറ്റസേഷൻ നടത്തിയിട്ടുണ്ട്?

ans : 3  പ്രാവശ്യം (1946,1978,2016)

🤹♂ ഇന്ത്യയിൽ ആദ്യമായി നോട്ടുകൾ പിൻവലിച്ച വർഷം?

ans : 1946

🤹♂1946-ൽ പിൻവലിച്ച നോട്ടുകൾ?

ans : 1000, 10000 

🤹♂ 1000, 5000, 10,000 എന്നീ നോട്ടുകൾ പുനരാരംഭിച്ച വർഷം?

ans : 1954


🤹♂ കേന്ദ്ര സർക്കാർ 1978-ൽ പിൻവലിച്ച നോട്ടുകൾ?

ans : 1000,500,10000

🤹♂ 1978-ൽ നോട്ടുകൾ പിൻവലിച്ചപ്പോഴത്തെ ഇന്ത്യൻ പ്രധാനമന്ത്രി?

ans : മൊറാർജി ദേശായി (ജനതാ പാർട്ടി)

🤹♂ 1978 ൽ നോട്ടുകൾ പിൻവലിച്ചപ്പോഴത്തെ ധനകാര്യമന്ത്രി?

ans : എച്ച്.എം.പട്ടേൽ

:point_right: ആർ.ബി.ഐ. ഗവർണർ - ഐ.ജി. പട്ടേൽ

🤹♂ ഏത് വർഷം വരെയുള്ള നോട്ടുകളാണ് 2016 ജൂൺ 30 ന് പിൻവലിച്ചത്?

ans : 2005

🤹♂ പുതിയ 2000 രൂപ നോട്ടുകൾ ആദ്യമായി ഡിസൈൻ ചെയ്തതും അച്ചടിച്ചതും എവിടെ?

ans : ഭാരതീയ റിസർവ് ബാങ്ക് നോട്ട് മുദ്രേൺ ലിമിറ്റഡ് (BRBNMPL) ന്റെ മൈസൂർ പ്രസിൽ

No comments:

Post a Comment